പവർ ബാങ്ക് ഓർഡർ ചെയ്ത നബീലിന് 8000 രൂപയുടെ ഫോൺ കിട്ടിയെങ്കിൽ സീലിങ്ങ് ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് ഹാൻഡ് വാഷ് ; ഉപഭോക്താക്കൾക്ക് മുട്ടൻപണി കൊടുത്ത് ആമസോൺ
സ്വന്തം ലേഖകൻ മലപ്പുറം: സ്വാതന്ത്ര്യദിന സമ്മാനമായി കോട്ടക്കൽ എടരിക്കോട്ടെ നബീൽ നാഷിദ് ആമസോണിൽനിന്ന് അബദ്ധത്തിൽ ഫോൺ കിട്ടിയപ്പോൾ തിരൂർക്കാട് ഇർഷാദ് മേലേതിൽ എന്നയാൾക്ക് കിട്ടിയത് മുട്ടൻപണിയും. ചുമരിൽ ഫിറ്റ് ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്റ്റൺ ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് 199 രൂപയുടെ ലൈഫ് ബോയ് ഹാൻഡ് വാഷ് പാക്കറ്റാണ്. ആഗസ്റ്റ് 15ന് പാർസൽ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ വിതരണക്കാരൻ പോയ ശേഷം പെട്ടി തുറന്ന് നോക്കിയപ്പോഴാണ് സാധനം മാറിയ കാര്യം അറിഞ്ഞത്. ഉടൻ തന്നെ കമ്പനിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കൂടാതെ […]