play-sharp-fill

ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടി രൂപയുടെ തട്ടിപ്പ് ; കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് 5.36 കോടിയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് സസ്‌പെൻഷൻ. കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ ഡിസംബർ 28ന് സസ്‌പെന്റ് ചെയ്തത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28ാം തീയതി വൈകീട്ടാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ […]

പെരിയാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ഫ്‌ളാറ്റിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതും തമ്മിൽ ബന്ധം ; യുവതിയെ പെരിയാറ്റിൽ കെട്ടിത്താഴ്ത്തിയ കയർ വാങ്ങിയത് രമേശും മോനിഷയും ചേർന്നെന്ന് പോലീസ്

  സ്വന്തം ലേഖിക ആലുവ : ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഈ മൂന്ന് മരണങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സൂചന നൽകി പൊലീസ്. ഫെബ്രുവരി 12നാണ് ആലുവ യു.സി കോളജിന് സമീപം സെമിനാരി കടവിൽ പുതപ്പിൽ പൊതിഞ്ഞ് കല്ല് കൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മുഖം അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. കേസിൽ ഏതാണ്ട് അന്വേഷണം നിലച്ച സമയത്താണ് പുതിയ സൂചനകൾ […]