സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കും; ലിറ്ററിന് മിനിമം 100 രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷന്റേതായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മദ്യവിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള […]

അരുവിക്കരയില്‍ 72 വയസ്സുള്ള അമ്മയെ മകന്‍ കൊലപ്പെടുത്തി; കൃത്യം നടത്തിയത് മദ്യലഹരിയില്‍; സ്വബോധം വന്നപ്പോള്‍ അമ്മ മരിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയതും മകന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അരുവിക്കരയില്‍ മദ്യലഹരിയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ(72) മകന്‍ ഷിബു(40)കൊലപ്പടുത്തിയത്. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് നന്ദിനി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷിബു അമ്മയെ മര്‍ദ്ദിച്ചത്. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് സംഭവം. അറസ്റ്റിലായ ഷിബു സ്ഥിരം മദ്യപാനിയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം വീടിന്റെ ടെറസില്‍ ഷിബു ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റ് അമ്മയെ വിളിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. ഷിബ തന്നെയാണ് അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സ്ഥലത്തെത്തി പരിശോധന […]