ആലപ്പുഴ തുറവൂരില്‍ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സാനിറ്റെസര്‍ കുടിച്ചതായി സംശയം; വീടിനുള്ളില്‍ നിന്ന് ഗ്ലാസും സാനിറ്റൈസറും കണ്ടെത്തി
സ്വന്തം ലേഖകന്‍ ആലപ്പുഴ: തുറവൂരില്‍ രണ്ട്‌പേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏറെ നേരമായിട്ടും ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം ബൈജുവും സ്റ്റീഫനും സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസര്‍ കുപ്പിയും ഗ്ലാസുകളും കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും സുഹൃത്തുക്കളാണ്. സ്റ്റീഫന്‍ കൂലിപ്പണിക്കാരനും ബൈജു സീഫുഡ് കമ്പനി ഡ്രൈവറുമാണ്. കുത്തിയത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് […]