ആലപ്പുഴ ബൈപാസിൽ വാഹനാപകടം;മിനിലോറി കാറിലിടിച്ചു;അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

സ്വന്തം ലേഖകൻ ആലപ്പുഴ:ആലപ്പുഴ ബൈപാസിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുതിരപ്പന്തി ഭാഗത്ത് പുലർച്ചെയാണ് അപകടം നടന്നത്. മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് എത്തി മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന രണ്ടു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്. അതേസമയം നോപാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന വിശദീകരണമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് കേസ് എടുത്തത്. ഇവരിൽ നിന്ന് […]

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം : തടി ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തകർന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്റെ ടോൾബൂത്ത് തകർന്നു. ഇന്ന് പുലർച്ചെ തടി ലോറി ഇടിച്ചാണ് ടോൾ ബൂത്ത് തകർന്നത്. ഇടിച്ച ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഉദ്ഘാടനം ചെയ്ത ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ബൈപ്പാസിലേക്ക് എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. എന്നാൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം […]

ഉദ്ഘാടനം കഴിയാൻ ആലപ്പുഴ ബൈപ്പാസിന്റെ ഇരുവശത്തും കാത്തുകിടന്നത് നൂറുകണക്കിന് വാഹനങ്ങൾ ; തുറന്ന് കൊടുത്തപ്പോൾ വാഹനങ്ങളുടെ മത്സരയോട്ടവും കൂട്ടയിടിയും ; ഒരു മണിക്കൂറിനുള്ളിൽ കൂട്ടിയിടിച്ചത് ഒരു ലോറിയും രണ്ട് കാറുകളും : ഉദ്ഘാടന ദിവസം തന്നെ ആലപ്പുഴ ബൈപ്പാസ് കുരുതിക്കളമായി

സ്വന്തം ലേഖകൻ ആലപ്പുഴ: കഴിഞ്ഞ ദിവസം ഏറെ ആഘോഷിച്ച ഒന്നായിരുന്ന ആലപ്പുഴ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. എന്നാൽ ഏറെ ലജ്ജാവഹമായിരുന്നു ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങൾ. ഉദ്ഘാടനത്തിന് മുന്നേ തന്നെ നൂറു കണക്കിന് വാഹനങ്ങളാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ ഇരുവശത്തുമായി കാത്ത് കിടന്നത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ വാഹനങ്ങൾ നിരനിരയായി റോഡിലേക്ക് പ്രവേശിക്കുക ആയിരുന്നു. ഇതിന് പിന്നാലെ അപകടവും ഉണ്ടായി. കാത്തുകാത്തിരുന്ന് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. […]