യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ചു; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി..!അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ പൊലീസിന് കൈമാറി
സ്വന്തം ലേഖകൻ ന്യൂഡൽഹി: യാത്രക്കാരൻ ജീവനക്കാരുടെ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി -ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. യാത്രക്കാരൻ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. പഞ്ചാബ് കപൂർത്തല സ്വദേശി ജസ്കീറത് സിംഗാണ് എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇയാൾ ലണ്ടനിലേക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദില്ലിയിൽ വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ജസ്‌കീറത് സിംഗിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. […]