കോടികൾ എറിഞ്ഞ് എയർ ഇന്ത്യ,  വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ! നടക്കുന്നത് രാജ്യത്തെ എറ്റവും വലിയ വിമാന പർച്ചേസ്

കോടികൾ എറിഞ്ഞ് എയർ ഇന്ത്യ, വാങ്ങുന്നത് 500 പുതിയ വിമാനങ്ങൾ! നടക്കുന്നത് രാജ്യത്തെ എറ്റവും വലിയ വിമാന പർച്ചേസ്

സ്വന്തം ലേഖകൻ

ദില്ലി : ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ വൻ അഴിച്ചുപണിയുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ എയർ ഇന്ത്യ.

പുതിയ വിമാനങ്ങൾ വാങ്ങാനുള്ള 82 ലക്ഷം കോടിയുടെ കരാറിൽ എയർ ഇൻഡ്യ ഒപ്പുവെച്ചു. 100 ബില്യൺ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാൻസിന്റെ എയർബസ്, അവർക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്ന ബോയിങ് എന്നീ കമ്പനികൾക്ക് തുല്യമായാണ് എയർ ഇന്ത്യ വിമാനനിർമാണ കരാർ അനുവദിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നു കരുതുന്നു.

എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്സ്, 787 വൈഡ്ബോഡീസ്, 777 എക്സ്എസ് എന്നീ വിമാനങ്ങളാണു വാങ്ങുന്നത്. വെള്ളിയാഴ്ചയാണ് എയർഇന്ത്യയും എയർബസും കരാറിൽ ഒപ്പിട്ടത്. ഇക്കഴിഞ്ഞ ജനുവരി 27ന് ബോയിങ്ങുമായി കരാറായിരുന്നു.