പ്ലസ് വൺ സീറ്റുകൾക്ക് കേരളത്തിൽ പിടിച്ചുപറി..!!വിദ്യാഭ്യാസം കച്ചവടമാക്കി എയ്ഡഡ് സ്കൂളുകൾ..! എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഡൊണേഷൻ ചോദിക്കുന്നത് ലക്ഷങ്ങൾ; സർക്കാർ ശമ്പളം നല്കുന്ന അധ്യാപകർ പഠിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളിലേ ഡൊണേഷൻ കൈക്കൂലിയെന്ന് വിജിലൻസ്

സ്വന്തം ലേഖകൻ കോട്ടയം : പുതിയ അധ്യായന വർഷം ആരംഭിച്ചതോടെ സ്കൂളുകളിലേക്കുള്ള പ്രവേശനം കച്ചവടമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എയ്ഡഡ് വിദ്യാലയങ്ങളിൽ മാനേജ്മെന്റ് കോട്ടയിലെ പ്ലസ് വൺ പ്രവേശനത്തിന് ചോദിക്കുന്നത് ലക്ഷങ്ങളാണ്. ഇഷ്ട വിഷയം ലഭിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാണ്. ഇതു മുതലെടുത്താണ് സ്കൂൾ അധികൃതർ കൊള്ളപ്പിരിവ് നടത്തുന്നത്. എല്ലാവർഷവും പ്ലസ് വണ്ണിന് അധിക സീറ്റുകൾ സർക്കാർ വർദ്ധിപ്പിക്കാറുണ്ടെങ്കിലും മാനേജ്മെന്റ് കളുടെ പിടിച്ചുപറിക്ക് യാതൊരു കുറവുമില്ല. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പോലും എയ്ഡഡ് സ്കൂളുകളിൽ ലക്ഷങ്ങൾ കൊടുത്ത് അഡ്മിഷൻ എടുക്കേണ്ട […]

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം; നിയമന അംഗീകാരമില്ലാതെ തുടരുന്ന അധ്യാപകരെയും അനധ്യാപകരെയും മാറ്റാൻ നിർദ്ദേശം; ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 2018 നവംബർ 18 മുതൽ ഉണ്ടായ ഒഴിവുകളിലേക്ക് നിയമാനുസൃതമല്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും തൽസ്ഥാനത്തുനിന്ന് മാറ്റി ഭിന്നശേഷിക്കാരെ നിയമിക്കണം. അവർ ജോലിയിൽ പ്രവേശിക്കുന്നത് വരെ നിലവിലുള്ളവർക്ക് തുടരാനാവുന്നതാണ്. അവർക്ക് താത്കാലികക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെങ്കിലും ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാനോ വാർഷിക ഇൻക്രിമെന്റുകൾ അനുവദിക്കാനോ പാടില്ല. മാനേജർ, സബ്‌ […]