മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്
സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി സ്വദേശിയാണ് രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 60,000 രൂപയ്ക്കാണ് മുക്കുപണ്ടം പണയം വെച്ചത്. 40,000 രൂപ കയ്യോടെ വാങ്ങുകയും ബാക്കി 20,000 രൂപ വൈകുന്നേരം കടയിലെത്തി വാങ്ങാം എന്ന് പറഞ്ഞ് യുവാവ് തിരിച്ച് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമ കൊണ്ടുവന്ന […]