play-sharp-fill

ആറു വർഷമായി ജയിലിൽ..!ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണ്..! നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും ഈ കേസിൽ താൻ മാത്രമാണ് വിചാരണ തടവുകാരൻ എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ […]

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; പള്‍സര്‍ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവെച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിച്ചത്. ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുന്നതെന്ന് പള്‍സര്‍ സുനി ജാമ്യഹര്‍ജിയില്‍ പറയുന്നു. ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം അവകാശല്ലേയെന്ന് […]

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി..!മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാം; പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കും. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതോടെ ദിലീപിനെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി […]