നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; പള്‍സര്‍ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; പള്‍സര്‍ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവെച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുന്നതെന്ന് പള്‍സര്‍ സുനി ജാമ്യഹര്‍ജിയില്‍ പറയുന്നു. ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം അവകാശല്ലേയെന്ന് ഹൈക്കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു. എന്നാല്‍ പ്രതി വിചാരണ തീരാതെ ജയിലില്‍ കഴിയുകയാണ്. അതിനാല്‍ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.