പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു
സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് […]