മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് തെക്കേടത്ത് അന്നമ്മ ചെറിയാന്റെ (85) കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. പാലായിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന ബീന എന്ന സ്വകാര്യ ബസാണ് അന്നമ്മ ചെറിയാനെ ഇടിച്ചു വീഴ്ത്തിയത്. എം.സി റോഡിൽ നാഗമ്പടം വൈ.ഡബ്യു.സി.എയ്ക്കു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കുരുവിള വർഗീസ് എന്ന […]

വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ മുബൈ: വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് വാഹനാപകടത്തിൽ പരിക്ക്. മുബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂർ ടോൾ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടിയെ പൻവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജാവേദ് അക്തറും ഷബാനയ്‌ക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ദേശീയപാതയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും, ബാക്കി നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ശബരിമല തീർത്ഥാടക വാഹനവും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കണമല :കണമല അട്ടിവളവിൽ തീർത്ഥാടക വാഹനവും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലും മുക്കൂട്ടുതറയിലെ ആശുപത്രിയിലും പ്രാഥമിക പരിശോധനകൾക്കായി പ്രവേശിപ്പിച്ചു. നാട്ടുകാരും, പോലീസും, ആംബുലൻസ്‌കളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏഴോളം തീർത്ഥാടകർക്ക് കൈ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. എരുമേലിയിൽ നിന്നും പമ്പയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.അപകടകാരണം വ്യക്തമായിട്ടില്ല.

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാക്കൾക്ക് പരുക്ക്

  സ്വന്തം ലേഖിക കിളിമാനൂർ: ദേശീയ പാതയിൽ പൊരുന്തമണിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു . കിളിമാനൂർ ഊമൺപള്ളിക്കര രോഹിണിയിൽ ജോസിന്റെ മകൻ മഹിദേവ് (19), കിളിമാനൂർ, പുതിയകാവ് ദേവിശ്രീയിൽ രാജുവിന്റെ മകൻ ജിതിൻ (19) എന്നിവർക്കാണ് പരുക്കേറ്റത് . സൈനിക റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്നു യുവാക്കൾ . ഇവർ സഞ്ചരിച്ച ബൈക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . പരുക്കേറ്റവരെ ഉടൻതന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു ; അവയവദാനത്തിലൂടെ പിതാവ് പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു. മകന്റെ മരണം ഉറപ്പായ നിമിഷത്തിൽ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേർക്ക് പുതിയ ജീവിതം. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യ എന്ന 21 കാരനിലൂടെയാണ് അവയവദാനം വഴി അഞ്ചുപേർക്ക് പുതുജീവിതം ലഭിച്ചത്. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയിൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ ആദിത്യയിലൂടെയായിരുന്നു. ഡിസംബർ 29നാണ് വെള്ളയമ്പലം ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് […]

ഷൂട്ടിംഗിനിടെ അപകടം ; മഞ്ജു വാര്യർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: ഷൂട്ടിംഗിനിടെ അപകടം.നടി മഞ്ജു വാര്യർക്ക് പരിക്ക്. മഞ്ജു വാര്യരും സണ്ണിവെയ്‌നും പ്രധാന കഥാപത്രങ്ങളാകുന്ന ‘ചതുർമുഖം’ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ ഉളക്കിയതിനെ തുടർന്ന് താരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. രൺജീത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവീസിന്റെ […]

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴ് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് പെരുവന്താനത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജിത് (15), ലളിത് (30), ദീപക് (26), ആർ ശിവ(32), കാർത്തിക് (30), അയ്യാദുരൈ (29), ഗണേശ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു കൊല്ലം – തേനി […]

സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം ; പരിക്കേറ്റ യുവതി മരിച്ചു

  സ്വന്തം ലേഖകൻ തൃശൂർ: സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ യുവതി മരിച്ചു. ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം ഉണ്ടായത്. കല്ലൂർ പാലയ്ക്കാപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. കാവ്യയുടെ ഭർത്താവ് ദിലീഷിനും രണ്ട് വയസുകാരിയായ മകൾ അവനിയ്ക്കും നിസാര പരിക്ക്.അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. മകളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. തൃശൂർ ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്‌സാണ് കാവ്യ.