ഐപിഎല്‍ മത്സരം കണ്ട ശേഷം പുലര്‍ച്ചെ വീട്ടിലേക്ക് വരുംവഴി കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സ്വന്തം ലേഖകൻ കായംകുളം രാമപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എല്‍ പി സ്കൂളിന് മുന്‍പിലാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരന്‍ (30) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ രാത്രി ഐപിഎല്‍ മത്സരം കാണാന്‍ പോയതായിരുന്നു. പുലര്‍ച്ചെ വീട്ടിലേക്ക് വരും വഴി ദേശീയപാതയില്‍ പടിഞ്ഞാറ് നിന്ന് രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുമ്ബോഴാണ് ബൈക്കില്‍ കാറിടിച്ചത്. വിഷ്ണുവിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം കായംകുളം […]