കേരളത്തിൽ മാത്രം ടിക്കറ്റിന് ഇരട്ടി തുക ; ഹൈദരാബാദിൽ നിരക്ക് 850 രൂപ മാത്രം; കാത്തു കാത്തിരുന്ന കാര്യവട്ടം ട്വന്റി 20 മത്സരം കാണാൻ കൊതിച്ചവർക്ക് നിരാശ; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികൾ

കേരളത്തിൽ മാത്രം ടിക്കറ്റിന് ഇരട്ടി തുക ; ഹൈദരാബാദിൽ നിരക്ക് 850 രൂപ മാത്രം; കാത്തു കാത്തിരുന്ന കാര്യവട്ടം ട്വന്റി 20 മത്സരം കാണാൻ കൊതിച്ചവർക്ക് നിരാശ; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ വൻ ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്.

പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയും,ഏറെ വിറ്റുവരവ് നേടുന്ന ഗാലറിക്ക് 1500 /- രൂപയുമാണ് നിരക്ക്.സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾ ആശ്രയിക്കുന്ന ഗാലറി ടിക്കറ്റിന്റെ നിരക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കുത്തനെ കൂട്ടിയത്.വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റുകൾ 850രൂപ മുതൽ ലഭ്യമാണ്.

കേരളത്തിൽ വല്ലപ്പോഴും വിരുന്ന് എത്തുന്ന ഇത്തരം ക്രിക്കറ്റ് മാച്ചുകൾ സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്ന തരത്തിൽ ടിക്കറ്റ് നിരക്കുകൾ കൂട്ടി കൊള്ള ലാഭം കൊയ്യുകയാണ് അധികാരികൾ.

കുറഞ്ഞപക്ഷം ഗാലറി ടിക്കറ്റ് നിരക്കെങ്കിലും കുറച്ച്‌ സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾക്കൊപ്പം നിൽക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.