രാജ്യത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധ്യത; പബ്ജി, ടിക്ടോക് ആപ്പുകൾ നിരോധിക്കാനൊരുങ്ങി താലിബാൻ

രാജ്യത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധ്യത; പബ്ജി, ടിക്ടോക് ആപ്പുകൾ നിരോധിക്കാനൊരുങ്ങി താലിബാൻ

സ്വന്തം ലേഖകൻ

ലാഹോർ: പബ്ജി, ടിക്ടോക് ആപ്പുകൾ നിരോധിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. 90 ദിവസത്തിനുള്ളിൽ നിരോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ആപ്പുകൾ രാജ്യത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ടെന്നും താലിബാൻ വാദിക്കുന്നു. രാജ്യത്ത് കൊടുംക്രൂരതകൾക്കും അക്രമങ്ങള്‍ക്കും നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് താലിബാൻ.

ഈ ആപ്പുകൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് അഫ്ഗാനിസ്ഥാനിൽ പബ്ജി, ടിക്ടോക് എന്നിവ നിരോധിക്കണമെന്ന് താലിബാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് പബ്ജി, ടിക്ടോക് ( PUBG, TikTok) എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയ ലോ എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായും മന്ത്രാലയം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രണ്ട് ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് പബ്ജി, ടിക്ടോക് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയ ലോ എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായും മന്ത്രാലയം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രണ്ട് ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനം.