യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ല; സുഡാനില്‍ നിന്നെത്തിയ 25 മലയാളികള്‍ ബാംഗ്ലൂർ വിമാനത്താവളത്തില്‍ കുടുങ്ങി
സ്വന്തം ലേഖിക
ബംഗളുരു: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നെത്തിയ മലയാളികള്‍ ബംഗളുരു വിമാനത്താവളത്തില്‍ കുടുങ്ങി.
യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്ലെങ്കില്‍ അഞ്ചുദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘം ഡല്‍ഹി, മുംബെെയ് വിമാനത്താവളങ്ങളില്‍ സുഡാനില്‍ നിന്നെത്തിയിരുന്നു. എന്നാല്‍ ആ എയര്‍പോര്‍ട്ടുകളില്‍ ഇല്ലാത്ത നിബന്ധനയാണ് ബംഗളുരും എയര്‍പോര്‍ട്ട് അധികൃതരുടേത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിബന്ധന അനുസരിച്ച് യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം.
രക്ഷപ്പെട്ട് നാട്ടിലെത്തിയ തങ്ങള്‍ക്ക് ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കാനുള്ള ശേഷിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.