‘നായാട്ട് ആരംഭിച്ചു…!  തന്‍റെ പരാതിയില്‍ കര്‍ണാടക പോലീസ് നടപടി തുടങ്ങിയെന്ന് സ്വപ്ന സുരേഷ്

‘നായാട്ട് ആരംഭിച്ചു…! തന്‍റെ പരാതിയില്‍ കര്‍ണാടക പോലീസ് നടപടി തുടങ്ങിയെന്ന് സ്വപ്ന സുരേഷ്

Spread the love

സ്വന്തം ലേഖിക

ബാംഗ്ലൂർ: 30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ്.

നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”എന്‍റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു. വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്‍റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ച്‌ എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതനെന്നും’ സ്വപ്ന ചോദിച്ചു

കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്ന് കെ ആര്‍ പുര പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കേസില്‍ തുടര്‍ നടപടി സ്വീകരിക്കും.

ഭീഷണിപ്പെടുത്തിയതിനാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

എന്‍സിആര്‍ (Non Cognizable Report) ആണ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണി പോലുള്ള പരാതികളില്‍ സ്വീകരിക്കുന്ന പ്രാഥമിക നടപടി ആണിത്. എന്‍സിആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാര്‍ക്ക് കോടതിയില്‍ പോകാം.

ആര്‍ക്കെതിരെ ആണോ പരാതി കിട്ടിയത് അവരെ വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കും. വിജേഷ് പിള്ളയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.