കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു; പ്രതികളുടെ അപ്പീൽ തള്ളി

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു; പ്രതികളുടെ അപ്പീൽ തള്ളി

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു.

ജില്ലയിലെ നിരന്തര കുറ്റവാളികളായ മാത്യൂസ്‌ റോയ്‌ , അഫ്സല്‍ എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ ഇവർ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.

ഇവർ ഇരുവരും കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും വധശ്രമം,സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ,പിടിച്ചുപറി,മോഷണം. തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.