മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കരനെ നീക്കി: തെറിച്ചത് സ്വപ്‌നയുമായുള്ള അടുത്ത ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ; തെറിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ; സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്‌തേക്കും

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കരനെ നീക്കി: തെറിച്ചത് സ്വപ്‌നയുമായുള്ള അടുത്ത ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ; തെറിക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ; സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്‌തേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെ പല തവണ പ്രതിക്കൂട്ടിലാക്കിയ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കരൻ തെറിച്ചു. മുഖ്യമന്ത്രി കൈ ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും എം.ശിവശങ്കരനെ നീക്കം ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതോടെയാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ തെറിച്ചിരിക്കുന്നത്. എം.ശിവശങ്കരനു പകരം മുൻ കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദിനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല.

ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കരന് ബന്ധമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്‌തേയ്ക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഇദ്ദേഹത്തെയും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും എം.ശിവശങ്കരൻ തെറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലെ നിത്യ സന്ദർശകനാണ് സ്വപ്‌ന സുരേഷ് എന്നു കൃത്യമായ തെളിവുകളോടെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇതോടെയാണ് എം.ശിവശങ്കരന് സ്വ്പന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വ്യക്തമായത്.

കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരിക്കുന്ന സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കരനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റിലെ താമസക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു. സ്വപ്ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി ശിവശങ്കർ അടക്കം വിഐപികൾ നിത്യസന്ദർശകരായിരുന്നു എന്ന് ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോടു പറഞ്ഞു.

കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴാണ് സ്വപ്ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വർഷം മുൻപാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്ളാറ്റിലെ താമസക്കാർ പറയുന്നു. ഐടി സെക്രട്ടറി സർക്കാർ കാറിൽ ഫ്ളാറ്റിൽ വരാറുണ്ടായിരുന്നെന്നും മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നും ഇവർ ആരോപിച്ചു.

രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരിൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നെന്നും താമസക്കാർ പറയുന്നു.

ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങൾ അടക്കം ഉയർന്ന സാഹചര്യത്തിലാണ് സ്വപ്‌നയുടെ അടുത്ത സുഹൃത്തായ ഐടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. നേരത്തെ സ്പ്രിങ്‌ളർ വിഷയത്തിൽ ആരോപണ വിധേയനായപ്പോഴെല്ലാം ശിവശങ്കരനെ സംരക്ഷിച്ച് നിർത്തിയത് മുഖ്യമന്ത്രിയായിരുന്നു. ഇത് കൂടാതെ ബിവ് ക്യൂ ആപ്പിനു കരാർ നൽകിയ വിഷയത്തിലും ശിവശങ്കരൻ തന്നെയായിരുന്നു പ്രതിക്കൂട്ടിൽ നിന്നിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശിവശങ്കരനെ മുഖ്യമന്ത്രി കയ്യൊഴിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ശിവശങ്കരനെ തെറുപ്പിച്ചിരിക്കുന്നത്.