കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ ; സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ

കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ ; സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ

 

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ. സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ ഗുജറാത്ത് ഹൈക്കോടതിയിൽ പറഞ്ഞു. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായെന്നും അവരെ കോടതിയിൽ ഹാജരാക്കണമെന്നും അപേക്ഷിച്ച് തമിഴ്‌നാട് സ്വദേശിയായ പിതാവ് ഹേബിയസ് കോർപസ് ഹർജിയിലാണ് ഈ മറുപടി. എന്നാൽ വിർജിനിയയിൽ നിന്നാണ് എത്തിച്ചിരിക്കുന്നതെങ്കിലും എവിടെയാണു കഴിയുന്നതെന്ന് പെൺകുട്ടികൾ വ്യക്തമാക്കിയിട്ടില്ല.

എവിടെയാണെന്ന് തങ്ങൾക്കും കൃത്യമായി അറിയില്ലെന്നും സാമൂഹിക മാധ്യമങ്ങളിലുടെയാണ് അവർ ബന്ധപ്പെട്ടതെന്നും പെൺകുട്ടികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ ധരിപ്പിച്ചു. പെൺകുട്ടികൾ പിതാവിനെ മാത്രമാണു ഭയക്കുന്നത്. അമേരിക്കയിലെയോ വെസ്റ്റ് ഇൻഡീസിലെയോ ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തി വീഡിയോ കോൺഫറൻസിങ് മുഖേന കോടതിക്കു മുന്നിൽ ഹാജരാകാൻ ഇരുവരും തയാറാണെന്നും അഭിഭാഷകർ പറഞ്ഞു.എന്നാൽ, ജസ്റ്റിസ് എസ്.ആർ. ബ്രഹ്മഭട്ടിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കമ്മീഷനിലേക്കു പോകാമെങ്കിൽ പിന്നെ അവർക്കെന്തുകൊണ്ട് ഇന്ത്യയിൽ എത്തിക്കൂടാ എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. അതെ സമയം ഇക്വഡോറിനു സമീപം ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യം പ്രഖ്യാപിച്ചിരിക്കുകയാണു സ്വാമിനിത്യാനന്ദ. ഇയാൾ എന്നാണ് ഇന്ത്യ വിട്ടതെന്നു വ്യക്തതയില്ല. 12 ലക്ഷം പേർ കൈലാസയിൽ താമസിക്കാൻ ആഗ്രഹം അറിയിച്ചെന്നാണു വെബ്‌സൈറ്റിലൂടെ സ്വാമി നിത്യാനന്ദ അവകാശപ്പെടുന്നത്.