യുവനടൻ സുശാന്ത് സിംങിന്റെ ആത്മഹത്യ: ബോളീവുഡിലെ മുൻനിര താരങ്ങൾ കുടുങ്ങും; സൽമാൻ ഖാനും കരൺ ജോഹറിനും ഏക്താകപൂറിനുമെതിരെ കേസ്..!

യുവനടൻ സുശാന്ത് സിംങിന്റെ ആത്മഹത്യ: ബോളീവുഡിലെ മുൻനിര താരങ്ങൾ കുടുങ്ങും; സൽമാൻ ഖാനും കരൺ ജോഹറിനും ഏക്താകപൂറിനുമെതിരെ കേസ്..!

തേർഡ് ഐ ബ്യൂറോ

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയിൽ വിറച്ച് സിനിമാ ലോകം. ആത്മഹത്യ ചെയ്ത താരത്തിന്റെ ഡിപ്രഷനു കാരണക്കാരായ താരങ്ങളെ കുടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹിന്ദി സിനിമയിലെ സൂപ്പർ താരങ്ങളായ സൽമാൻ ഖാനും, കരൺ ജോഹറും അടക്കമുള്ള പ്രമുഖർ കേസിൽ കുടുങ്ങുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.

പട്ന സ്വദേശിയായ താരം ജൂൺ 14 നാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് 34 വയസ്സായിരുന്നു. യുവ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാണ് ഇപ്പോൾ ഹിന്ദി സിനിമ ലോകത്ത് പ്രധാന ചർച്ച. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, എന്നിവർക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ സുധീർ കുമാർ ഓജ രംഗത്ത് എത്തിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ സുശാന്ത് സിംഗ് രജ്പുത് എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് ഐപിസിയുടെ 306, 109, 504, 506 വകുപ്പുകൾ പ്രകാരം കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ, ഏക്താ കപൂർ, മറ്റ് നാല് പേർ എന്നിവർക്കെതിരെ ബിഹാറിലെ മുസാഫർപൂരിലെ കോടതിയിൽ ആത്മഹത്യ കേസ് അഭിഭാഷകൻ സുധീർ കുമാർ ഓജ ഫയൽ ചെയ്തു എന്ന് എഎൻഐ പറയുന്നു.

സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരൺ ജോഹറും സൽമാൻ ഖാനും അടക്കമുള്ളവർ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീർ കുമാർ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീർ പറയുന്നു. മുസാഫർപുർ കോടതിയിലാണ് സുധീർ കുമാർ ഓജ പരാതി നൽകിയിരിക്കുന്നത്.

സുശാന്ത് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ ശേഖർ കപൂർ സമൂഹ്യ മാധ്യമത്തിൽ പറഞ്ഞിരുന്നു. ചിച്ചോരെ എന്ന സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളിൽ ഏഴ് സിനിമകൾ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്ടമായെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും പറഞ്ഞിരുന്നു.