Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ അൺഎംപ്ലോയ്‌മെന്റ് ക്യൂവുമായി യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് മൂന്നിന് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ, യുവാക്കൾ സർട്ടിഫിക്കറ്റിന്റെ കോപ്പി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു അയച്ചു നൽകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിക്കും. യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫിസിനു മുന്നിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.