എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം; സിപിഎമ്മിനെ സംശയിച്ച് സിപിഐയും

എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം; സിപിഎമ്മിനെ സംശയിച്ച് സിപിഐയും

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പൊലീസിന്‍റെ ഒത്താശയോടെയാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയർന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.എം ബന്ദിയാക്കിയെന്ന വിമർശനവും ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരും.

പ്രതിപക്ഷത്തിന്‍റെ ആരോപണം സി.പി.ഐ പ്രതിനിധിയും ഏറ്റെടുത്തു. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം സംശയത്തിന്‍റെ നിഴലിലാണ്. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി ഇതിനെ കരുതേണ്ടി വരും. പൊലീസും ഇതിന് കൂട്ടുനിന്നു എന്നുൾപ്പടെ വിമർശനമുയർന്നിരുന്നു. വെളിയം ഭാർഗവന്‍റെയും സി.കെ.ചന്ദ്രപ്പന്‍റെയും രീതികൾ ചൂണ്ടിക്കാണിച്ചാണ് ജില്ലാ സമ്മേളനത്തിൽ കാനം രാജേന്ദ്രനെ പ്രതിനിധികൾ കടന്നാക്രമിച്ചത്.

കാനത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ചർച്ചയിൽ പങ്കെടുത്ത മിക്ക മണ്ഡലം കമ്മിറ്റികളും സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് വിധേയമായി പെരുമാറുന്നുവെന്നായിരുന്നു കാനത്തിനെതിരായ പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യപ്പെടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group