സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജർ ; ഇരു ചെരുപ്പുകളും ഇയാൾക്ക് നേരെ വലിച്ചെറിഞ്ഞ് താരം;വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറൽ

സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജർ ; ഇരു ചെരുപ്പുകളും ഇയാൾക്ക് നേരെ വലിച്ചെറിഞ്ഞ് താരം;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

 

സ്വന്തം ലേഖിക

ന്യൂഡൽഹി :ലോകം മുഴുവന്‍ ആരാധകരരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിലൂടെയാണ് സണ്ണിയുടെ പേര് തെളിഞ്ഞു വന്നതെങ്കിലും ബോളിവുഡ് സിനിമകളിലേക്ക് മാറിയതോടെയാണ് സണ്ണിക്ക് ആരാധകര്‍ കൂടിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സുന്ദരമായ ജീവിക്കുന്ന സണ്ണി കരിയറിലും മികച്ചു തന്നെയാണ് നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മിക്ക വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളുമൊക്കെ താരം അതിലൂടെ പങ്കുവയ്ക്കാറുണ്ട്.

 

 

ഇപ്പോഴിതാ പ്രതികാരത്തിന്റെ കഥ പറയുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ സണ്ണിയെ ഒരാള്‍ പിടിച്ച്‌ സ്വിമിങ് പൂളിലേക്ക് തള്ളിയിടുന്നതാണ് കാണിക്കുന്നത്. വീഡിയോയുടെ തുടക്കം സണ്ണി ലിയോണ്‍ തന്റെ സഹായികളോടൊപ്പം ഒരു സ്വിമിങ് പൂളിന്റെ സൈഡിലൂടെ നടന്ന് വരുന്നതാണ്. വെള്ളത്തില്‍ കാലൊക്കെ നനഞ്ഞ് വരികയായിരുന്ന സണ്ണിയെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളായ മാനേജര്‍ സ്വിമ്മിംഗ് പൂളിലേക്ക് വെള്ളത്തിലേക്ക് തള്ളിയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായിട്ടുള്ള ആക്രമണത്തില്‍ പകച്ച്‌ പോയ നടി വെള്ളത്തില്‍ വീണ ഉടനെ കരയാനും ബഹളമുണ്ടാക്കാനും തുടങ്ങി. എന്റെ അടുത്ത് നീ എന്താണ് ചെയ്തതെന്ന് നടി ചോദിക്കുമ്പോള്‍ ഇതെന്റെ പ്രതികാരം ആണെന്നും അയാള്‍ പറയുന്നത് കേള്‍ക്കാം. കാലില്‍ കിടന്ന ചെരുപ്പുകള്‍ ഊരി എറിഞ്ഞും വെള്ളം തെറിപ്പിച്ചുമൊക്കെ സണ്ണി തന്റെ പ്രതിഷേധം അദ്ദേഹത്തെ അറിയിക്കുന്നുണ്ട്.

അവസാനം കൂടെയുണ്ടായിരുന്നവരു​ടെ സഹായത്തോടെ നടി വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറി. സണ്ണി തന്നെ ഷെയര്‍ ചെയ്ത ഈ വീഡിയോയ്ക്ക് രസകരമായ ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.‘‘ഇതിനുള്ള പണി തിരിച്ച്‌ കിട്ടുമെന്നും ഞാനും പ്രതികാരം ചെയ്യും’’ ഇങ്ങനെയാണ് സണ്ണിയുടെ ക്യാപ്ഷന്‍.