ആ ഭാഗ്യശാലി നിങ്ങളാകാം ; പത്തുകോടിയുടെ ഭാഗ്യശാലിയെ അറിയാൻ ഇനി രണ്ടുദിവസം മാത്രം; സമ്മര്‍ ബമ്പര്‍ ലോട്ടറി 250 രൂപ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറി ഭാഗ്യശാലിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭാഗ്യശാലി ആരെന്ന് അറിയാം. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം.
ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മര്‍ ബമ്പര്‍ എത്തുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.
Third Eye News Live
0