play-sharp-fill
കേരളത്തിലേക്ക് യുവതികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്,

കേരളത്തിലേക്ക് യുവതികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്,

 

കൊച്ചി: ഉത്തരേന്ത്യയൻ യുവതികളെ ഉപയോഗിച്ച്  കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്  നടത്തുന്നതിൽ  പ്രധാന  പ്രതികൾ എക്സൈസിന്റെ പിടിയിലായി.

അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാള്‍ നാഗോണ്‍ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്.കലൂർ ആസാദ് റോഡില്‍ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു.

അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസാമിൽ നിന്നാണ്  കൂടിയ ഇനം മയക്കുമരുന്ന് എത്തിക്കുന്നത്. കേരളത്തിലെ യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളയും  ലക്ഷ്യമിട്ടാണ് വിതരണം. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.