ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ച് ജീവനൊടുക്കാന്‍ ശ്രമം; യുവാവിനെ രക്ഷപെടുത്തി ഗാന്ധിനഗര്‍ പൊലീസ്
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ ഗാന്ധിനഗര്‍ . ബംഗ്ലാദേശ് സ്വദേശിയായ അജയ്യാണ് ജീവനൊടുക്കുവാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രിയില്‍ ആര്‍പ്പൂക്കര അങ്ങാടിപ്പള്ളിക്കു സമീപമുള്ള ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ചാണ് ജീവനൊടുക്കല്‍ ശ്രമം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് വൈദ്യുതി വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുകൈകളുടെയും വിരലുകള്‍ക്കു പൊള്ളല്‍ മാത്രമേയുള്ളൂവെന്നും മാനസിക വിഭ്രാന്തിയുള്ള യുവാവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അനാഥനാണെങ്കില് പോലീസ്, ആശുപത്രി അധികൃതരുടെ അനുമതിയോടെ ഏറ്റെടുക്കുവാന്‍ സന്നദ്ധമാണെന്ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് അറിയിച്ചു.