കുഞ്ഞിനെ മുക്കിക്കൊന്നത് മൂത്ത കുട്ടിയുടെ സഹായത്തോടെ; കാഞ്ഞിരപ്പള്ളിയിൽ കുഞ്ഞിനെ കൊന്ന കേസിൽ അറസ്റ്റിലായ അമ്മയുടെ മൊഴി; മൂത്തകുട്ടിയെ പ്രതി ചേർക്കുമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി ∙ ദാരിദ്ര്യവും അപമാനവും മൂലം നവജാത ശിശുവിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നു കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരുവശം തളർന്നു പോയ താൻ മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ അമ്മയെ സഹായിച്ച കുട്ടിയെ കേസിൽ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടക്കുന്നം മുക്കാലി മരൂർമലയിൽ സുരേഷിന്റെ ഭാര്യ നിഷ ആണ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിൽ അറസ്റ്റിലായത്. സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്.
ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ ശുചിമുറിയിലെ കന്നാസിലെ വെള്ളത്തിലിട്ടു കൊന്നതെന്നു നിഷ പറഞ്ഞു. ഒരുവശം തളർന്നു പോയ താൻ മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പറഞ്ഞു.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുഞ്ഞ് അബദ്ധത്തിൽ കൈയിൽ നിന്നു വെള്ളത്തിൽ വീണു മരിച്ചതാണെന്നാണു നിഷ വ്യാഴാഴ്ച പൊലീസിനു മൊഴി നൽകിയത്.
എന്നാൽ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്നു കുട്ടികളിൽ ഒരാൾ പൊലീസിനു മൊഴി നൽകി. തുടർന്നു വീണ്ടും ചോദ്യം ചെയ്തപ്പോൾ നിഷ കുറ്റം സമ്മതിച്ചു. ഞായറാഴ്ചയാണ് നിഷയ്ക്ക് കുഞ്ഞു ജനിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം.