കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്‌ക്കൊരുങ്ങി യുവാവ് ; രക്ഷപ്പെടുത്താനെത്തിയ പൊലീസുകാർക്ക് നേരെ കുരച്ചുചാടി നായകൾ ; യുവാവിനെ രക്ഷിക്കാൻ പൊലീസുകാർ അർദ്ധരാത്രിയിൽ നടത്തിയ രക്ഷാപ്രവർത്തനം ഇങ്ങനെ

കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്‌ക്കൊരുങ്ങി യുവാവ് ; രക്ഷപ്പെടുത്താനെത്തിയ പൊലീസുകാർക്ക് നേരെ കുരച്ചുചാടി നായകൾ ; യുവാവിനെ രക്ഷിക്കാൻ പൊലീസുകാർ അർദ്ധരാത്രിയിൽ നടത്തിയ രക്ഷാപ്രവർത്തനം ഇങ്ങനെ

സ്വന്തം ലേഖകൻ

തൃശ്ശൂർ: ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ യുവാവിനെ യുവാവിനെ പൊലീസുകാർ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാനെത്തിയ നായകൾ കുരച്ചുചാടുകയായിരുന്നു. കുരച്ചുചാടിയ വമ്പൻ പട്ടികളെ മറികടന്നാണ് വിയ്യൂർ പൊലീസ് അർദ്ധരാത്രി ഈ രക്ഷാപ്രവർത്തനം നടത്തിയത്. പട്ടികളെ പേടിച്ച് ടെറസിൽനിന്ന് അടുത്ത പറമ്പിന്റെ മതിൽ വഴി യുവാവിനെ ഇറക്കേണ്ടിയും വന്നു.

കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെയാണ് ഒരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കാര്യം ഒരാൾ പൊലീസിനെ അറിയിച്ചത്. വിവരങ്ങളനുസരിച്ച് തൃശൂർ കുറ്റുമുക്ക് അമ്പലത്തിന് സമീപമുള്ള വീട് പൊലീസ് കണ്ടുപിടിച്ചു. പക്ഷേ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വിളിച്ചപ്പോൾ പ്രായമായ സ്ത്രീയും യുവാവും വാതിൽ തുറന്നു. റോട്ട് വീലർ, ജർമൻ ഷെപ്പേഡ് ഇനങ്ങളിലുള്ള രണ്ടു പട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പൊലീസുകാർക്കുനേരെ ഇവ കുരച്ചുചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടികളെ കെട്ടിയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഉള്ളിലേക്കു പോവുകയായിരുന്നു. ഇവർ തിരിച്ചു വരാത്തതിനെത്തുടർന്ന് വീടിന്റെ മുകളിലേക്ക് ടോർച്ചടിച്ചുനോക്കിയപ്പോഴാണ് യുവാവ് കുരുക്കുണ്ടാക്കി കഴുത്തിൽ ഇടുന്നത് കണ്ടത്. തുടർന്ന് ഒരുനിമിഷം പാഴാക്കാതെ ഗേറ്റ് ചാടിക്കടന്ന് വീടിനുള്ളിലൂടെ ടെറസിൽ എത്തുകയായിരുന്നു. ശേഷം കയറിൽ തൂങ്ങിയ ആളെ സെൽവകുമാറും ജസ്റ്റിനും ചേർന്ന് കാലിൽ പിടിച്ച് താങ്ങിനിർത്തി. അപ്പോഴേക്കും കയറിൽ തൂങ്ങിയ ആൾ പിടഞ്ഞുതുടങ്ങിയിരുന്നു.

ഷിനുമോൻ താഴെനിന്നും എറിഞ്ഞുകൊടുത്ത കത്തിയുപയോഗിച്ച് കയർ അറുത്താണ് യുവാവിനെ താഴെ ഇറക്കിയത്. തുടർന്ന് ഇയാളെ പൊലീസുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. യുവാവിന് ബോധം വീണെങ്കിലും കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
എസ്.ഐ സെൽവകുമാർ, ഹോംഗാർഡ് ജസ്റ്റിൻ, ഡ്രൈവർ ഷിനുമോൻ എന്നിവരാണ് രക്ഷാദൗത്യം ഏറ്റെടുത്തത്.