കുന്ദംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് അയൽവാസികൾ നടത്തിയ തിരച്ചിലിൽ

കുന്ദംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് അയൽവാസികൾ നടത്തിയ തിരച്ചിലിൽ

 

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: കുന്ദംകുളം മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര റോയി (37), ഭാര്യ ജോമോള്‍ (34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, ജോമോളുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ വീട്ടില്‍ തന്നെ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്.

കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.