ബൈക്ക് പാലത്തിന് സമീപം പാർക്ക് ചെയ്ത ശേഷം യുവാവ് കായലിലേക്ക് ചാടി; യുവാവിനെ കണ്ടത്താൻ അഗ്നിശമന സേനയുടെ മുങ്ങല്‍ വിദ്ഗദ്ധര്‍ തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകൻ
ചേര്‍ത്തല: ചെങ്ങണ്ട പാലത്തില്‍ നിന്ന് യുവാവ് കായലിലേയ്ക്ക് ചാടി. അഗ്നിശമന സേനയുടെ മുങ്ങല്‍ വിദ്ഗദ്ധര്‍ രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല.
തുമ്പോളി പീഡികപറമ്പില്‍ സെന്റ് ജോസഫ് ബാബുവിന്റെ മകന്‍ ഡേവിഡ് ജിന്‍സ് (24) ആണ് കായലിലേയ്ക്ക് ചാടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഡേവിഡ് ജിന്‍സ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇരുചക്ര വാഹനത്തില്‍ എത്തിയായിരുന്നു പാലത്തില്‍ നിന്നും താഴെയ്ക്ക് ചാടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലവട്ടം വെള്ളത്തിന്റെ മുകളില്‍ കൈകള്‍ ഉയര്‍ത്തിരുന്നതായി ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. മൊബൈല്‍ ഫോണും ഐഡന്റിറ്റി കാര്‍ഡും സംഭവ സ്ഥലത്ത് വച്ചിരുന്ന ബൈക്കില്‍ നിന്ന് പൊലീസിന് ലഭിച്ചു. ചേര്‍ത്തലയില്‍ നിന്ന് എത്തിയ അഗ്നിശമന സേനയുടെ മുങ്ങല്‍ വിദ്ഗദ്ധര്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ നിര്‍ത്തുകയായിരുന്നു. തെരച്ചില്‍ ചൊവ്വാഴ്ചയും തുടരും.
ചില ശാരീരിക അസുഖങ്ങള്‍ ഉണ്ടായിരുന്ന ഡേവിഡ് ജിന്‍സിന് കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്ക് മുമ്പ അള്‍സര്‍ സ്വീകരിച്ചിരുന്നതായും, ഇതെ കുറിച്ച് മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. നാളെ മുങ്ങല്‍ വിദഗദ്ധരുടെ സഹായതോടെ തെരച്ചില്‍ കൂടുതല്‍ ശക്തമാക്കാനും വേണ്ടി വന്നാല്‍ നേവിയുടെ സഹായം തേടുമെന്നും തഹസില്‍ദാര്‍ ആര്‍. ഉഷ പറഞ്ഞു