മരുമകള്‍ നട്ടുവളര്‍ത്തിയ തൈയ്യിലെ പപ്പായ അമ്മായിയമ്മ പറിച്ചു; കലിപൂണ്ട മരുമകൾ അമ്മായിയമ്മയെ വെട്ടിവീഴ്ത്തി
സ്വന്തം ലേഖകൻ
കണ്ണൂര്‍: അമ്മായി അമ്മയെ മരുമകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ചെറുകുന്നിലാണ് സംഭവം നടന്നത്. പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സരോജിനിയെന്ന സ്ത്രീക്ക് വെട്ടേറ്റത്.
ഇവരുടെ മകന്റെ ഭാര്യയായ സിന്ധുവാണ് ആക്രമിച്ചത്. സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. സിന്ധു നട്ടുവളര്‍ത്തിയ പപ്പായ തൈയില്‍ വിളഞ്ഞ പപ്പായ സരോജിനി പറിച്ചതാണ് തര്‍ക്കത്തിന് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തര്‍ക്കം മൂത്ത് കത്തിയെടുത്ത് വെട്ടുകയായിരുന്നു. സരോജിനിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. സരോജിനിയും സിന്ധുവും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0