” ആനയെ കാണാൻ പോകുകയാണ്; പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ”  കത്തെഴുതിവച്ച് ആനയെ കാണാൻ നാടുവിട്ടുപോയ പത്താം ക്ലാസ് വിദ്യാർഥികളെ  പൊലീസ് തിരികെ വീട്ടിലെത്തിച്ചു

” ആനയെ കാണാൻ പോകുകയാണ്; പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ” കത്തെഴുതിവച്ച് ആനയെ കാണാൻ നാടുവിട്ടുപോയ പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു


സ്വന്തം ലേഖകൻ

തൊടുപുഴ : ‘ആനയെ കാണാൻ പോകുകയാണ്. പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ’ എന്നു കത്തെഴുതിവച്ച് ആനയെ കാണാൻ നാടുവിട്ടുപോയ രണ്ടു വിദ്യാർഥികളെ ഒരു ദിവസത്തിനുശേഷം കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കരിമണ്ണൂരിൽനിന്നു കാണാതായ വിദ്യാർഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരായ പതിനാലുകാരെയാണ് ചൊവ്വാഴ്ച സ്കൂളിൽ പോയതിനു ശേഷം കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്.

ആനയെ കാണാൻ നാടുവിട്ടു പോയെ വിദ്യാർത്ഥികളെ കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നു. കരിമണ്ണൂരിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥികളെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വിദ്യാർത്ഥികളെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികൾ നാടുവിട്ടു പോയത്. ക്ലാസിൽ കയറാതിരുന്നതിന് രക്ഷിതാക്കളെ വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു.

വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇതറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് പറഞ്ഞു.

ആനയെ കാണാൻ പോയ വിവരം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ നാടുവിട്ടു പോകുകയാണെന്നും കുട്ടികളിൽ ഒരാൾ സുഹൃത്തിന് വാട്സ്‌ആപ്പ് സന്ദേശവും അയച്ചിരുന്നു. ഇതിനൊപ്പം സുഹൃത്തിന്റെ വീട്ടിൽ ഏൽപിച്ച നോട്ട്ബുക്കിൽ കത്തും എഴുതിവെച്ചായിരുന്നു പോയത്.