play-sharp-fill
മാഞ്ഞും തേഞ്ഞും കോട്ടയം നഗരത്തിലെ  സീബ്രാലെനുകൾ; മുന്നറിയിപ്പ് ബോർഡുകൾ അപ്രത്യക്ഷ്യമായത് അപകടം ക്ഷണിച്ചുവരുത്തുന്നു;  വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയെവച്ച് നിരത്തുകളിൽ സർക്കസ് കാണിക്കുന്നു

മാഞ്ഞും തേഞ്ഞും കോട്ടയം നഗരത്തിലെ സീബ്രാലെനുകൾ; മുന്നറിയിപ്പ് ബോർഡുകൾ അപ്രത്യക്ഷ്യമായത് അപകടം ക്ഷണിച്ചുവരുത്തുന്നു; വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയെവച്ച് നിരത്തുകളിൽ സർക്കസ് കാണിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ കോട്ടയം നഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്.

കോട്ടയം നട്ടാശ്ശേരി എസ് എച്ച് മൗണ്ട് സെന്റ് മാർസെല്ലിനാസ് ഗേൾസ് ഹൈസ്കൂളിന് മുൻപിൽ എം സി റോഡിലേ സീബ്രാലൈൻ മാഞ്ഞിട്ട് മാസങ്ങളോറെയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിന് സമീപം റോഡിൽ മുന്നറിയിപ്പ് ബോർഡുകളൊന്നും നിലവിലില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ നട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാവാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതോടെ റോഡ് മുറിച്ച് കടക്കാൻ കുട്ടികൾ സർക്കസ് കാണിക്കുന്ന കാഴ്ചയാണ് നഗരത്തിൽ പലയിടത്തും കാണാനുള്ളത്.

സീബ്രാലൈൻ ഉള്ള ഭാഗത്ത് കാൽനടക്കാരെ കണ്ടാൽ വാഹനം നിർത്താൻ ഡ്രൈവർമാർ മടിക്കുന്നെന്ന പരാതി വ്യാപകമായിരിക്കെയാണ് സീബ്രാലൈൻ ഇല്ലാത്ത സ്ഥലത്തെ അവസ്ഥ കൂടുതൽ ഗുരുതരമാകുന്നത്.

സീബ്രാലൈനുകൾ ഉള്ള ഭാഗങ്ങളിൽപോലും വേഗം കുറക്കാൻ പല ഡ്രൈവർമാരും തയാറാകാത്തത് പലപ്പോഴും അപകടത്തിനും കാരണമാകുന്നു. വാഹനങ്ങൾ നിർത്തിക്കിട്ടാൻ കാത്തുനിൽക്കുന്നവർ പലരും ജീവൻ പണയം വെച്ച് റോഡ് മുറിച്ചുകടക്കുകയാണ് ചെയ്യുന്നത്.

ഏറെ തിരക്ക് അനുഭവപ്പെടുന്ന നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡുകളും, സീബ്രാലൈനുകളും ഭാ​ഗികമായോ പൂർണ്ണമായോ മാഞ്ഞ അവസ്ഥയാണുള്ളത്.

വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും, പി ടി എ ഭാരവാഹികളും നിരവധി തവണ പരാതി നല്കിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഒരു നടപടിപോലും ഉണ്ടായിട്ടില്ല.

ന​ഗരത്തിൽ എം സി റോഡ് നാ​ഗമ്പടം മുതൽ ​ഗാന്ധിന​ഗർ വരെയുള്ള ഭാ​ഗത്തെ പല സീബ്രാലൈനുകളും ഇതുപോലെ മാഞ്ഞുപോയിട്ടുണ്ട്.

അതുകൊണ്ട് തന്നെ കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹന യാത്രക്കാർക്കും അപകടഭീതി നിലനില്ക്കുന്നു.