പ്രേമംനടിച്ച് കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന്റെ ഇടനാഴികളില്‍ എത്തിക്കും; തുടർന്ന് ലൈംഗിക പീഡനം; കോന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് വൻ സെക്സ് റാക്കറ്റ്
സ്വന്തം ലേഖകൻ
കോന്നി: കോന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റർ കേന്ദ്രീകരിച്ച് അനാശ്യാസ്യം വര്‍ധിക്കുന്നതായി പരാതി.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇരകള്‍. പുറമെനിന്നെത്തുന്ന യുവാക്കള്‍ സ്കൂള്‍ കുട്ടികളെയും മറ്റും പ്രേമംനടിച്ച് കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന്റെ ഇടനാഴികളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളും കോളജുകളും തുറന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇത് ചോദ്യം ചെയ്യുന്ന ആളുകളെ മര്‍ദിക്കുവാന്‍പോലും ഇത്തരം സംഘങ്ങള്‍ മുതിരുന്നുണ്ട്.
ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാര്‍ ഉള്‍പ്പെടെ പലരും നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് ഈ മേഖലയില്‍ കാര്യമായ പട്രോളിങ് നടത്തുന്നില്ല.