വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​ പെ​രി​യാ​റി​ലേ​ക്ക്  ചാടി​ വി​ദ്യാ​ര്‍​ത്ഥിനി​;  ര​ക്ഷ​പ്പെ​ടു​ത്തിയത് വ​ള്ള​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍; സംഭവം ഇങ്ങനെ….!

വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​ പെ​രി​യാ​റി​ലേ​ക്ക് ചാടി​ വി​ദ്യാ​ര്‍​ത്ഥിനി​; ര​ക്ഷ​പ്പെ​ടു​ത്തിയത് വ​ള്ള​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍; സംഭവം ഇങ്ങനെ….!

സ്വന്തം ലേഖിക

ആ​ലു​വ: വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​യ പെ​രി​യാ​റി​ലേ​ക്ക് ചാ​ടിയ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നിയെ വ​ള്ള​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ഓ​ടെ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ അ​ക്വ​ഡേ​റ്റ് പാ​ല​ത്തി​ല്‍ നി​ന്ന് ഉ​ളി​യ​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് തോ​ട്ട​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യാ​യ കു​ട്ടി പെ​രി​യാ​റി​ലേ​ക്ക് ചാ​ടി​യ​ത്. പാ​ല​ത്തി​ലൂ​ടെ ന​ട​ക്കാ​ന്‍ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കൂ​ട്ടു​കാ​രി​ക​ളാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ന്ന സം​ഭ​വം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​ക്വ​ഡേ​റ്റ് പാ​ല​ത്തി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി പെ​ട്ടെ​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പെ​രി​യാ​റി​ല്‍ വ​ഞ്ചി​യി​ല്‍ മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്ന​വ​ര്‍ നീ​ന്തി​യെ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ഉ​ളി​യ​ന്നൂ​ര്‍ ക​ര​യി​ലെ​ത്തി​ച്ച​ത്.
പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.