ദമ്പതികൾ ജീവനൊടുക്കിയത് കൗണ്‍സിലിം​ഗ് കഴിഞ്ഞെത്തിയതിന് തൊട്ടു പിന്നാലെ;പുറത്തു പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന മാതാപിതാക്കളെ ; കോട്ടയം അയർക്കുന്നത്ത് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദമ്പതികൾ ജീവനൊടുക്കിയത് കൗണ്‍സിലിം​ഗ് കഴിഞ്ഞെത്തിയതിന് തൊട്ടു പിന്നാലെ;പുറത്തു പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന മാതാപിതാക്കളെ ; കോട്ടയം അയർക്കുന്നത്ത് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

 

 

കോട്ടയം: അയര്‍ക്കുന്നത്ത് ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിനു പിന്നിലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യലഹരിയിലാണ് ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത് എന്ന് സൂചിപ്പിക്കുന്ന സാക്ഷി മൊഴികള്‍ ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അയര്‍ക്കുന്നം അയ്യന്‍ കുന്ന് സ്വദേശി സുനില്‍കുമാര്‍ (52) ഭാര്യ മഞ്ജുള(48) എന്നിവരാണ് മരിച്ചത്.

സംഭവം നടക്കുന്ന സമയത്ത് ദമ്ബതികള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തു പോയിരുന്ന എഞ്ജിനിയറിങ് വിദ്യാര്‍ഥിയായ മകന്‍ ദേവാനന്ദ് തിരികെ വീട്ടിലെത്തിയപ്പോഴാണ് സുനില്‍ കുമാറിനെ തൂങ്ങി മരിച്ച നിലയിലും മഞ്ജുളയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ദേവാനന്ദ് ബഹളം വച്ചപ്പോളാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്.

നാട്ടുകാര്‍ ഒടിയെത്തി പരിശോധിച്ചപ്പോള്‍ മഞ്ജുളയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദമ്ബതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വഴക്കിനു മുമ്ബ് സുഹൃത്തുമൊത്ത് സുനില്‍ മദ്യപിച്ചിരുന്നെന്ന സൂചനയും പൊലീസ് കിട്ടി. തന്‍റെ അവസാനത്തെ അത്താഴമാണ് ഇതെന്ന് സുനില്‍ പറഞ്ഞതായി സുഹൃത്തും വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് സുനില്‍ വീട്ടില്‍ എത്തിയതെന്നാണ് സുഹൃത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം സുനില്‍കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് അനുമാനം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി ദിവസങ്ങള്‍ക്കകമാണ് ദാരുണമായ സംഭവം ഉണ്ടായത്. എഞ്ജിനിയറിങ് വിദ്യാര്‍ഥിയായ മകനെ കൂടാതെ ദമ്ബതിമാര്‍ക്ക് അക്ഷര എന്ന മകളുമുണ്ട്. സുനില്‍കുമാര്‍ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.