പ്രണയംനടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; കേസിൽ പ്രതിക്ക് 31 വര്‍ഷം തടവും 1.45 ലക്ഷം പിഴയും

പ്രണയംനടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; കേസിൽ പ്രതിക്ക് 31 വര്‍ഷം തടവും 1.45 ലക്ഷം പിഴയും

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും 1.45 ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പഴുന്നാന ചെമ്മന്തിട്ട പാറപ്പുറത്ത് വീട്ടില്‍ ബഷീറി (32) നെയാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിക്ക് ഫോണ്‍ നമ്പര്‍ നല്‍കി അതിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമാണ് കുട്ടിയെ വശീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് കെ. മേനോന്‍, സി.ആര്‍. സന്തോഷ്, ജി. ഗോപകുമാര്‍, അന്നത്തെ എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അനുഷ, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. പ്രശോബ് എന്നിവര്‍ സഹായികളായി.