റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം: ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

തൃശ്ശൂർ: മുല്ലശ്ശേരിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്.

മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ അധ്യാപികയാണ് സിസ്റ്റർ സോണിയ. സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവര്‍ ബൈക്ക് ഇടിച്ച് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്.