തെരുവുനായയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു : പ്രതിരോധ വാക്സിൻ ഫലം കണ്ടില്ല
കൊച്ചി : ആലുവ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം തെരുവ് നായയുടെ കടിയറ്റയാൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. നായയുടെ കടിയേറ്റ 13 പേരിലൊരാളാണ് പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പത്രോസ്.
ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചൻ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്.
തെരുവ് നായ കടിക്കുന്നവർക്ക് സാധാരണ നൽകുന്ന വാക്സിൻ പോളച്ചൻ എടുത്തിരുന്നു എങ്കിലും ഫലമുണ്ടായില്ല. രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് ആയത്തുപടി നിത്യസഹായം മാതാ പള്ളിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0