തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു; കൈക്ക് പരിക്ക്

തിരുവനന്തപുരത്ത് മുറിയില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു; കൈക്ക് പരിക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: വീട്ടില്‍ കയറി മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു.

കല്ലറ കുറ്റിമൂട് സ്വദേശി അഭയയെയാണ് തെരുവുനായ കടിച്ചത്.
കൈക്കാണ് പരിക്കേറ്റത്. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്.

മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്.