ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകിയില്ല; കൊല്ലത്ത് വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച് കോൺഗ്രസ് നേതാക്കൾ

ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകിയില്ല; കൊല്ലത്ത് വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച് കോൺഗ്രസ് നേതാക്കൾ

കൊല്ലം:ഭാരത് ജോഡോ യാത്രയുടെ പേരിൽ പണപ്പിരിവ് നടത്തി കോൺഗ്രസ് നേതാക്കൾ. സംഭാവന നൽകാത്തതിനെ തുടർന്ന് വ്യാപാരിയെ മർദ്ദിക്കുകയും ചെയ്തു. കൊല്ലത്താണ് സംഭവം.

കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്‍റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങൾ വലിച്ചെറിഞ്ഞെന്നാണ് പരാതി.

രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം. ഇന്ന് വൈകിട്ടോടെയാണ് സംഭവം അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെയാണ് 2000 രൂപ സംഭാവന രസീത് എഴുതിയത്. അത് പിരിക്കാനായി വൈകിട്ടോടെ എത്തിയതായിരുന്നു കോൺഗ്രസ് പ്രവർത്തകർ. തുടർന്നായിരുന്നു അക്രമം.