play-sharp-fill
പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ചു; തുടർന്നുണ്ടായ വഴക്കിനിടെ രണ്ട് സുഹൃത്തുക്കളെ വെടിവെച്ചു കൊന്നു

പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് തേച്ചു; തുടർന്നുണ്ടായ വഴക്കിനിടെ രണ്ട് സുഹൃത്തുക്കളെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകൻ

അമൃത്സർ: പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്.

മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത്. ഇയാൾ ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് മറ്റുള്ളവർ ഒത്തുകൂടിയത്. ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്.

ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.

സംഭവത്തിന് പിന്നാലെ മണി ധില്ലോൺ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.