
തറരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും.
ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. വരുന്ന അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുന്നതാണ്.
കൂടാതെ, മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ്
മെയ് 3 – യെല്ലോ അലർട്ട് – കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മറ്റ് ജില്ലകളില്‍ ഗ്രീൻ അലർട്ട്
മെയ് 4 – യെല്ലോ അലർട്ട് – ഇടുക്കി, പാലക്കാട്, മറ്റ് ജില്ലകളില്‍ ഗ്രീൻ അലർട്ട്
മെയ് 5 – യെല്ലോ അലർട്ട് – എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, മറ്റ് ജില്ലകളില്‍ ഗ്രീൻ അലർട്ട്
മെയ് 6 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, മറ്റ് ജില്ലകളില്‍ ഗ്രീൻ അലർട്ട്







