
പത്തനംതിട്ട: ശബരിമല യുവതീപ്രവേശന കാലത്ത് സന്നിധാനത്ത് അരങ്ങേറിയത് ഭരണകൂടം നേരിട്ട് നിയന്ത്രിച്ച വന്‍ ഗൂഢാലോചനയെന്ന് നിർണായക വിവരങ്ങൾ.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന എ. പത്മകുമാര്‍ എഴുതുന്ന ആത്മകഥയിലാണ് പാര്‍ട്ടിയെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.
2019 ജനുവരി ഒന്നിന് മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പോലീസ് സംരക്ഷണയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും സന്നിധാനത്ത് പ്രവേശിച്ച കൃത്യമായ ആ ദിവസങ്ങളില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും ശബരിമലയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഐ.ജി. എസ്. ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ‘തന്റെ വീട്ടിലെ യുവതികളാരും ശബരിമല ദര്‍ശനത്തിന് പോകില്ല’ എന്ന് പരസ്യമായി പ്രഖ്യാപിച്ച പത്മകുമാറിനെയും, കടുത്ത അയ്യപ്പഭക്തനായ ഐ.ജി. ശ്രീജിത്തിനെയും സന്നിധാനത്ത് നിര്‍ത്തിയാല്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഭരണതലത്തിലെ ഉന്നതര്‍ ഇവരെ ആസൂത്രിതമായി അവിടെനിന്ന് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ജനുവരി ഒന്നിന് ഉച്ചയ്ക്ക് ശേഷം പത്മകുമാര്‍ സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഭരണനേതൃത്വത്തിലുള്ള ഓഫീസിലെ ഒരു ഉന്നതന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്. സന്നിധാനത്തേക്ക് പോകുന്നത് നിര്‍ത്തി അടിയന്തിരമായി തിരുവനന്തപുരത്ത് എത്തി പാര്‍ട്ടിയിലും ഭരണത്തിലും ഒരേപോലെ സ്വാധീനമുള്ള പ്രധാനപ്പെട്ട ഒരാളെ കാണണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് യാത്ര നിര്‍ത്തിവെച്ച് പത്മകുമാര്‍ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്ത് ആ ഉന്നത നേതാവിന്റെ വീട്ടുപടിക്കല്‍ എത്തിയെങ്കിലും ഉള്ളിലേക്ക് കടത്തിവിട്ടില്ല. സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. ചെല്ലാന്‍ നിര്‍ദ്ദേശിച്ചയാളെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തതുമില്ല.
പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് നേതാവ് നടക്കാനിറങ്ങുമ്പോള്‍ കാണാമെന്നായിരുന്നു പോലീസ് അറിയിച്ചത്. തുടര്‍ന്ന് രാവിലെ അഞ്ച് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ടി.വി. വെച്ചുനോക്കിയ പത്മകുമാര്‍ കാണുന്നത് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന വാര്‍ത്തയാണ്. തള്ളിവിട്ടതിന് പിന്നിലെ ഗൂഢാലോചന ബോധ്യപ്പെട്ട പത്മകുമാര്‍ ഉടനടി ആ ഉന്നത നേതാവിനെ കണ്ട് ‘തന്നോട് ഈ ചതി വേണ്ടായിരുന്നു’ എന്ന് മുഖത്തുനോക്കി പറഞ്ഞു.
വിശ്വാസിയായ ഐ.ജി. ശ്രീജിത്തിനെയും ഇതേ ദിവസം പോലീസ് ആസ്ഥാനത്തേക്ക് അടിയന്തിരമായി വിളിപ്പിച്ചു മാറ്റിനിര്‍ത്തുകയായിരുന്നു. പത്മകുമാറിന്റെ ആത്മകഥ വെളിച്ചം കാണുന്നതോടെ ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയും നേരിട്ട് നടത്തിയ തിരക്കഥയാണ് പൊളിയുന്നത്. നവോത്ഥാന നായകനാകാന്‍ ശ്രമിച്ച് ഒടുവില്‍ ജനകീയ കോടതിയില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകുന്നതാണ് ആത്മകഥയിലെ അധ്യായങ്ങള്‍.
പാര്‍ട്ടി ക്ലാസുകളിലും സമ്മേളനങ്ങളിലും നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ച നേതാക്കളുടെ ഇരട്ടത്താപ്പും വിശ്വാസികളെ ചതിച്ച രീതിയും പത്മകുമാറിന്റെ വരികളിലൂടെ പുറത്തുവരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു കൊടുങ്കാറ്റായി മാറുമെന്നുറപ്പാണ്.







