Spread the love

കോഴിക്കോട്: ദുരൂഹതയായി തുടരുകയായിരുന്ന കക്കോടി സ്വദേശി ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം നിർണായക വെളിപ്പെടുത്തൽ. അപകടത്തിന് കാരണമായത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഓടിച്ചിരുന്ന ബൈക്കാണെന്ന് പൊലീസ് കണ്ടെത്തി.

video
play-sharp-fill

കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചുവീഴ്ത്തിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരായതിനാൽ കോടതിയുടെ അനുമതിയോടെയായിരിക്കും ഇവരെ ചോദ്യം ചെയ്യലിന് ഹാജരാക്കുക.

കേസിൽ പ്രതികളിലൊരാളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം കൈമാറിയതിനും അപകടത്തിൽപ്പെട്ട വാഹനം മോഡിഫൈ ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് അവസാനിപ്പിക്കാൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിൽ കോടതി ഉത്തരവിട്ട പുനരന്വേഷണമാണ് രണ്ട് വർഷത്തിന് ശേഷം പ്രതികളിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group