Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ കെഎസ്‌ആർടിസി ബസ് യാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് എൽഡിഎഫ് വിട്ടുനിൽക്കും. സിപിഎം എംഎൽഎമാർ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.

video
play-sharp-fill

ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതെന്നും, പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഇത്തരമൊരു നിബന്ധന പറഞ്ഞിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. മലബാർ മേഖലയിലെ പല ഭാഗങ്ങളിലും ഓർഡിനറി സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ പദ്ധതി ജനങ്ങളെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സിപിഐയും വ്യക്തമാക്കി. ഇത് എൽഡിഎഫിന്റെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിനെ പ്രതിനിധീകരിച്ച് ക്ഷണം ലഭിച്ച വർക്കല എംഎൽഎ വി. ജോയ്, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ആർജെഡി പ്രതിനിധി എൻ.എം. നായർ എന്നിവർ മുന്നണി തീരുമാനത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group