Spread the love

കണ്ണൂർ : കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി. തലശ്ശേരി കുണ്ടൂര്‍മല എന്‍ജിനീയറിങ് കോളേജില്‍ വെച്ചാണ് മൂല്യനിര്‍ണയത്തിന് വെച്ച ഉത്തര കടലാസ് മോഷണം പോയത്. കെടിയു രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പവര്‍ ഇലക്ട്രോണിക്‌സ് ഡ്രൈവ് പേപ്പറിന്റെ ഉത്തരക്കടലാസ് ആണ് കാണാതായത്. മൂല്യനിര്‍ണയത്തിനിടെ അധ്യാപകര്‍ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്താണ് മോഷണം പോയതെന്നാണ് പരാതി. വിഷയത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

video
play-sharp-fill