play-sharp-fill
തെക്കൻ തമിഴ്‌നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി; കാലവര്‍ഷം മൂന്ന് ദിവസത്തിനകം എത്തിയേക്കും: തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ കോട്ടയം ഉൾപ്പെടെ  നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ വേനല്‍ മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം എത്തിയേക്കുമെന്നു കാലാവസ്ഥാ വകുപ്പ്.

നിലവില്‍ തെക്കൻ തമിഴ്‌നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂർ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, കേരളമടക്കം രാജ്യത്തു പൊതുവില്‍ ഈ കാലവർഷത്തില്‍ സാധാരണയിലും കനത്ത മഴ പെയ്യുമെന്നാണു കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പു പുറത്തിറക്കിയ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോർട്ടിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യമൊട്ടാകെ 106% മഴ ലഭിക്കുമെന്നാണു മുൻവർഷങ്ങളിലെ കണക്ക് അടിസ്ഥാനമാക്കിയുള്ള പ്രവചനം.